വർഷം 2010 മുതൽ 2012 വരെ ഭാരതം മുൻ കാലഘട്ടങ്ങളെക്കാൾ കലുഷിത മായിരുന്നു,
ലക്ഷോപലക്ഷം കോടികളുടെ അഴിമതിക്കഥകൾ ദിനം ദിനം പുറത്ത് വന്നുകൊണ്ടിരുന്നു ,, കോമ്മൺ വെൽത്തും , 2 ജി യും , കൽക്കരി കുംഭകോണവും തുടങ്ങി ഒരു രാജ്യത്തും ഒരിക്കലും നടക്കാത്ത വിധം,, ഭരിക്കുന്ന പാർട്ടി തന്നെ പൊതുമുതൽ കൊള്ളയടിക്കാൻ മുൻകൈ എടുക്കുന്ന അതി ദാരുണമായ അവസ്ഥ !!
സർക്കാരിനെതിരായ വളർന്നു വന്ന വെറുപ്പിൽ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ വീർപ്പുമുട്ടുന്ന പൊതുജനം
പൊടുന്നനെ ഒരുദിവസം സായാഹ്നത്തിൽ ഭാരതത്തിലെ സർവ പട്ടണങ്ങളിലും ഒരേ സമയം മെഴുകുതിരികൾ കൊളുത്തി കുറച്ചു യുവാക്കൾ പ്രതിക്ഷേധിച്ചു ,, എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്ന പത്രമാധ്യമങ്ങളും പൊതുജനവും ,, പ്രതിക്ഷേധ കാരുടെ പിറകെ കൂടി ,,
അവരിൽ നിന്നുമാണ് ഭാരതം ആ പേര് കേട്ടത് ,, " അണ്ണാ ഹസാരെ "
തുടർന്ന് സർവരും അണ്ണാ ഹസാരെയുടെ പിറകെ ആയി, അണ്ണാ ഹസാരെ പല്ലു തേയ്ക്കുന്നതുമുതൽ രാത്രിയിൽ കിടന്നു ഉറങ്ങുന്നത് വരെ മാധ്യമങ്ങൾ ലൈവ് കവറേജ് ചെയ്തു ,,
നമ്മുടെ ജനാധിപത്യത്തിന്റെ നട്ടെല്ലായി മാറിയ വിവരാവകാശ നിയമത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ വിവരാവകാശ നിയമം നിലവിൽ വരാൻ കാരണം 'കിസാൻ ബാബുറാവ് ഹസാരെ' എന്ന അണ്ണാഹസാരെ ആണ് എന്ന വിഷയം പോലും അപ്പോഴാണ് പൊതു ജനം അറിയുന്നത്
2011 ഏപ്രിൽ മാസം അഞ്ചാം തീയതി അണ്ണാഹസാരെ തന്റെ നിരാഹാര സമരം ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിക്കുമ്പോൾ ആ സമരത്തിന് ചുക്കാൻ പിടിച്ചു 'അരവിന്ദ് കെജ്‌രിവാൾ' എന്ന പഴയ ഇൻകം ടാക്സ് കമ്മീഷണർ പിൻ നിരയിൽ ശക്തമായി ഉണ്ടായിരുന്നു
പിന്നെ , പതുക്കെ പതുക്കെ പിൻ നിരയിൽ നിന്നും മുൻ നിരയിലേക്കെത്തി ,,, കൂടെ സന്തത സഹചാരിയായ മനീഷ് സിസോദിയയും
അഴിമതി വിരുദ്ധ സമരം അതിശക്തമായ നിലയിൽ ദേശീയ പിന്തുണ നേടുകയും ,, പൊതുജനം അതുവരെ കടിച്ചമർത്തി വെച്ചിരുന്ന കോൺഗ്രസ് സർക്കാർ വിരുദ്ധ വികാരം പ്രകടിപ്പിക്കാനുള്ള വേദിയാകുകയും ചെയ്തതോടെ ,, അരവിന്ദ് കെജ്‌രിവാൾ തന്റെ ചരടുവലികൾ ശക്തമാക്കി ,,
കിരൺ ബേദിയും , ബാബ രാംദേവും , അണ്ണാഹസാരെയും എല്ലാം സാവധാനം രംഗം ഒഴിഞ്ഞു ,,
അതോടെ കഥയിൽ നായകൻ ഒരാൾ മാത്രമായി
ജനങ്ങളിൽ കത്തിനിന്നിരുന്ന അഴിമതി വിരുദ്ധ വികാരത്തെ അരവിന്ദ് കെജ്‌രിവാൾ സമർഥമായി ഉപയോഗിച്ചു,
തുടർന്ന് പ്രചാരണങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലാക്കി
>> അഴിമതി കാണിക്കുന്ന മന്ത്രിമാരെ തളയ്ക്കാൻ ലോക്‌പാൽ വേണം
>> ജനങ്ങൾക്ക് ഇഷ്ടമല്ലാത്ത മന്ത്രിമാരെ തിരിച്ചു വിളിക്കാൻ നിയമം വേണം
>> രാഷ്ട്രീയ പാർട്ടികൾ മേടിക്കുന്ന സംഭാവനകളുടെ വിശദവിവരം വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തണം
>> മന്ത്രിമാർ സെക്യൂരിറ്റിക്കായി വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇല്ലാതാക്കണം ,
>> മന്ത്രിമാർ പോകുന്ന വഴികളിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്
>> മന്ത്രിമാർ വിമാനങ്ങളിൽ എക്കണോമിക്കൽ ക്‌ളാസിൽ മാത്രം യാത്ര ചെയ്യണം
>> സർക്കാരിന്റെ പണം സബ്‌സിഡികൾ സൗജന്യ സേവനങ്ങൾ തുടങ്ങിയ രാഷ്ട്രീയ പ്രീണന ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക
>> ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പിൽ നിന്നും അകറ്റി നിർത്തുക
>> അഴിമതി പൂർണമായും തുടച്ചു നീക്കുക
>> കള്ളപ്പണവും ടാക്സ് വെട്ടിക്കലും തടയുക
>> രാഷ്ട്രീയ നേതാക്കൾ കൈക്കൂലി വേടിക്കാതിരിക്കുക
>> ജാതി രാഷ്ട്രീയം പോലുള്ള അപകടകരമായ കീഴ്വഴക്കങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ വിട്ടു നിൽക്കുക
>> സർക്കാർ സ്ഥാപനങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാതിരിക്കുക
തുടങ്ങി ഓരോ ഭാരതീയനും കാലങ്ങളായി ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും അരവിന്ദ് കെജ്‌രിവാൾ ആവർത്തിച്ച് കൊണ്ടിരുന്നു
ഈ വാക്കുകളെ നെഞ്ചോടു ചേർത്ത ജനത അരവിന്ദ് കെജ്രിവാളിൻറെ ആം ആത്മി പാർട്ടിയെ കാലഘട്ടത്തിന്റെ ആവശ്യം എന്ന് കരുതി ,, കണ്ണുമടച്ചു പിന്തുണച്ചു
എങ്ങേനെയും ഡൽഹി സർക്കാരിൽപ്രതിപക്ഷ കക്ഷിയായി മാറാം എന്ന കെജ്‌രിവാളിന്റെ സ്വപ്നങ്ങൾക്ക് , ചിറകു മുളയ്ക്കുക ആയിരുന്നു
അങ്ങനെ പ്രതിപക്ഷ കക്ഷിയായി മാറിയാൽ വീണ്ടും വീണ്ടും സർക്കാരുകളെ വിമർശിച്ചു തന്റെ പ്രസ്ഥാനത്തെ ഭാരതം മുഴുവനും വളർത്താം
പക്ഷെ വിധി മറ്റൊന്നായിരുന്നു ,,
അഴിമതി വിഷയത്തിൽ ആരോപണ വിധേയനായ വിജയ് ഗോയലിനെ മാറ്റി ബി ജെ പി ഹർഷ് വർധനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയതോടെ , , ഇതിൽ പ്രതിക്ഷേധിച്ചു വിജയ് ഗോയലിന്റെ അനുയായികൾ ആം ആദ്മി പാർട്ടിയ്ക്ക് തങ്ങളുടെ വോട്ടുകൾ മറിച്ചു
ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായി ,, അതോടെ കെജ്‌രിവാളിന്റെ കണക്കു കൂട്ടലുകൾ പൂർണമായും തെറ്റി ,,
സമരം നടത്തി മാത്രം പരിചയമുള്ള കെജ്‌രിവാളിന് താൻ ഭരണത്തിൽ വന്നാൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാതെ ജനങ്ങളുടെ വെറുപ്പ് നേടേണ്ടിവരും എന്ന് വെക്തമായി അറിയാമായിരുന്നു
ഭരണത്തിൽ നിന്നും മാറി പ്രതിപക്ഷത്തെത്താൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല !!
ഒടുവിൽ കെട്ടിയ വേഷം ആടാതെ വേറെ നിവർത്തി ഇല്ലാതായി
സത്യപ്രതിജ്ഞാ ചടങ്ങിന് തന്റെ സ്വന്തം മാരുതി വാഗൺ ആർ കാറിൽ ഡൽഹിയിലേക്ക് വന്ന കെജ്‌രിവാൾ വളരെ പെട്ടന്ന് തന്നെ ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ രൂപത്തിലേക്ക് മാറി
താൻ മുൻപ് എതിർത്തിരുന്ന രാഷ്ട്രീയ പ്രീണിത നടപടികൾ സ്വയം നടപ്പിലാക്കാൻ ശ്രമം തുടങ്ങി ,, പാവങ്ങൾക്കോ പണക്കാർക്കോ എന്ന് നോക്കാതെ ഡൽഹിയിൽ എല്ലാവര്ക്കും വീട്ടാവശ്യങ്ങൾക്കു ഉപയോഗിക്കുന്ന വെള്ളം സൗജന്യമാക്കി ,,
ഒരു കുടുംബം ഓരോ ദിവസവും ഉപയോഗിക്കുന്ന ശുദ്ധ ജലവും അത് വിതരണം ചെയ്യുന്നതിനുള്ള ചിലവും സർക്കാരിന്റെ ബാധ്യതയായി ,, ഒരു മാസം ഒരു കുടുംബം കുടിക്കുന്ന ചായയേക്കാൾ കുറഞ്ഞ നിരക്കിൽ നൽകിയിരുന്ന വെള്ളത്തിന് പണം നൽകുക എന്നത് ഒരു ഡെൽഹിക്കാരനും വലിയ ബാധ്യതയല്ല.
എന്നിട്ടും രാഷ്ട്രീയ പ്രീണനത്തിനായി ദിവസവും വിതരണം ചെയ്യുന്ന ശുദ്ധജലം ഒരു വിലയും ഇല്ലാത്ത ഒന്നാക്കി മാറ്റി, കെജ്‌രിവാൾ എന്ന സാമ്പത്തിക വിദക്ദ്ധൻ
അവിടം കൊണ്ട് തീർന്നില്ല എല്ലാ സംസ്‌ഥാനങ്ങളിലും നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡൽഹിയിൽ ഉള്ളവയുടെ പേര് ആം ആദ്മി പോളി ക്ലിനിക് എന്നാക്കി ,
എന്നുവെച്ചാൽ എല്ലാ സംസ്‌ഥാനങ്ങളിലും വർഷങ്ങളായി തുടർന്ന് വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ,, ഡൽഹിയിൽ മാത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിലാക്കി എന്നിട്ടു സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചിലവാക്കി പ്രൈമറി ഹെൽത്ത് സെന്റർ എന്ന പേര് മാറ്റി ആം ആദ്മി പോളി ക്ലിനിക് എന്നാക്കി ...
ഒരു രാഷ്ട്രീയ പാർട്ടിയും ഇന്ത്യയിൽ ഇന്നേവരെ കാണിക്കാതെ രാഷ്ട്രീയ നാടകം ,, സർക്കാർ ആരോഗ്യ കേന്ദ്രത്തെ പാർട്ടി സ്വത്താക്കി കാണിച്ചു ജനങ്ങളെ പറ്റിക്കുന്നു
ഈ തരികിട പരിപാടികളെല്ലാം തകൃതിയായി നടക്കുന്നതിനിടയിൽ ,, മറ്റുചില രാഷ്ട്രീയ മാറ്റങ്ങളും ഡൽഹിയിൽ നടക്കുന്നുണ്ടായിരുന്നു
കോൺഗ്രസിൽ പ്രതീക്ഷ നശിച്ച ഇസ്ലാമിക തീവ്രവാദികളും , ക്രിസ്തീയ മിഷനറി മാരും, രാഹുൽ ഗാന്ധിയെക്കാൾ വിശ്വസിക്കാൻ പറ്റിയ ആൾ കെജ്‌രിവാൾ ആണെന്ന് തെറ്റിദ്ധരിച്ചു ,, സർവ വിധ പിന്തുണയും ആം ആദ്മി പാർട്ടിയ്ക്ക് നൽകാൻ തീരുമാനിച്ചു
താനെന്തൊക്കെ പറഞ്ഞാണോ ആം ആദ്മി പാർട്ടി രൂപീകരിച്ചത് , അതിനെല്ലാം ഘടക വിരുദ്ധമായി പ്രവർത്തിച്ചു സർവരെയും പറ്റിച്ച കെജ്‌രിവാളിനെ സാമ്പത്തികമായും രാഷ്ട്രീയപരമായും കയയച്ചു സഹായിച്ചു മോഡി വിരുദ്ധനാക്കി മാറ്റി ,, തങ്ങളുടെ മാഫിയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഇസ്ലാമിക തീവ്രവാദികളും ക്രിസ്തീയ മിഷനറികളും കഠിനാധ്വാനം ചെയ്യുന്നതിൽ അത്ഭുതപ്പെടാൻ ഒന്നും ഇല്ല ,,
ഇപ്പോൾ കള്ളന്മാരും കൊള്ളക്കാരും ഒന്നായി ...
രാഷ്ട്രീയ സംശുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന കെജ്‌രിവാളിന്റെ പാർട്ടിയിലെ ഭൂരിപക്ഷ മന്ത്രിമാരും എം എൽ എ മാരും അവരുടെ ബന്ധുക്കളും കൊലപാതകം , പിടിച്ചുപറി, ബലാത്സംഗം തുടങ്ങിയ കേസുകളിൽ പ്രതികളോ വിചാരണ നേരിടുന്നവരോ ഒക്കെയാണ്
കള്ളപ്പണം തടയണം എന്ന് പറഞ്ഞു നിരാഹാരം കിടന്ന കെജ്‌രിവാൾ ആണ്,,, മോഡി നോട്ടു നിരോധിച്ചപ്പോൾ ഏറ്റവും കൂടുതൽ കരഞ്ഞു നിലവിളിച്ചതു
അഴിമതി വിരുദ്ധ സമരത്തിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയുട്ടു രാഷ്ട്രീയത്തിലെത്തി, ഇപ്പോൾ സർവ അഴിമതിക്കും കൂട്ട് നിൽക്കുകയാണ് കെജ്‌രിവാൾ എന്ന ചതിയൻ.
കെജ്‌രിവാൾ വളർന്നുവന്നതല്ല, സാഹചര്യങ്ങൾ അയാളെ വളർത്തിയതാണ് ,,
ഇന്നും രാഹുൽ ഗണ്ടിയിൽ പ്രതീക്ഷ നശിച്ച കോൺഗ്രെസ്സുകാർ പോലും മോഡിക്കെതിരെ കെജ്‌രിവാളിനെ മുന്നിൽ കാണുന്നത് കെജ്രിവാളിൻറെ കഴിവുകൊണ്ടല്ല, മറിച്ചു ബി ജെ പി വിരുദ്ധ പാർട്ടിക്കാരുടെ ഗതികേട് കൊണ്ട് മാത്രമാണ്.
No comments:
Post a Comment