Thursday, October 18, 2018

ശബരിമല കേസിനു പിന്നിൽ ആര് ?

ഒരു ന്യൂസ് ചാനലിൽ വന്ന വാർത്തയെതുടർന്ന് , ശബരിമല വിഷയത്തിൽ കേസ് നൽകിയതിന് പിന്നിൽ ബി ജെ പി ആണ് എന്ന് വരുത്തിത്തീർക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതായി കണ്ടു 


ശബരിമല കേസുമായി ബന്ധപ്പെട്ട ചില സത്യങ്ങൾ ചുവടെ ചേർക്കുന്നു ,,!   പറയുന്ന കാര്യങ്ങൾ ആർക്കു വേണമെങ്കിലും പരിശോധിച്ച് നോക്കാവുന്നതാണ് 


ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പൊതു താല്പര്യ ഹർജി നൽകിയതു ഇന്ത്യൻ യങ് ലായേഴ്സ് അസോസിയേഷൻ എന്ന സംഘടനയും മറ്റു ചിലരുമാണ് 

ഇതിൽ ഇന്ത്യൻ യങ് ലായേഴ്സ് അസോസിയേഷൻ എന്ന സംഘടന നൗഷാദ് അഹമ്മദ് ഖാൻ എന്ന വ്യെക്തിയുടേതാണ് അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനെത്തിയത് അദ്ദേഹത്തിന്റെ സുഹൃത്ത് രവി പ്രകാശ് ഗുപ്ത യുമാണ് 

ഇവർ രണ്ടു പേരും ശബരിമല സന്ദർശിക്കുകയോ , ശബരിമലയെ കുറിച്ചു അടിസ്ഥാന വിവരം പോലും ഉള്ളവരോ അല്ലായിരുന്നു ,,


ശബരിമലയെ കുറിച്ച് ഒന്നും അറിയാത്ത ഇവർ എന്തിനു കേസ് നൽകി എന്നത് അന്വേഷിക്കേണ്ടി ഇരിക്കുന്നു , ഇന്ത്യൻ യങ് ലായേഴ്സ് അസോസിയേഷന്റെ നേതാവ്  നൗഷാദ് അഹമ്മദ് ഖാൻ ആം ആത്മി പാർട്ടി നേതാവ് കൂടിയാണ് 


ഇനി വിഷയത്തിലേക്കു വരാം 


ഇന്ത്യൻ യങ് ലായേഴ്സ് അസോസിയേഷന്റെ കൂടെ കേസിൽ കക്ഷി ചേർന്ന 


1 . ഭക്തി പശ്രീജാ സേഥി 

2 . ലക്ഷ്മി ശാസ്ത്രി 

3 . പ്രേരണ കുമാരി 

4 . അൽക്ക ശർമ്മ 

5 . സുധ പാൽ 


എന്നിവർ ബി ജെ പി ബന്ധ മുള്ളവരാണ് എന്നും ബി ജെ പി ആണ് കേസിന്റെ പിന്നിൽ പ്രവർത്തിച്ചത് എന്നുമാണ് ആരോപണം 


പക്ഷെ സ്ത്രീ കൂട്ടായ്മയെ കേസിൽ കക്ഷിയാക്കാൻ പ്രേരിപ്പിച്ച വ്യെക്തി അതായതു ശ്രീമതി ഭക്തി പശ്രീജാ സേഥി എന്ന സ്ത്രീ ഇന്ത്യൻ യങ് ലായേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രെട്ടറിയാണ്  


ജയമാല എന്ന നടി ശബരിമലയിൽ കയറിയതിനാൽ പൂജാരി  ക്ഷേത്രത്തിൽ ശുദ്ധി കലശം നടത്തി എന്ന ബർഖ ദത്തയുടെ  ആർട്ടിക്കിൾ കണ്ടാണ് , ഇത് സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപം ആണ് എന്ന് കരുതി വാസ്തവം അറിയാതെ കേസിൽ പങ്കു ചേർന്നത് എന്ന്  സേഥിയും പ്രേരണയും ഒരു ഇന്റർവ്യൂവിൽ തുറന്നു സമ്മതിച്ചു 


കൂടെ കേസിൽ കക്ഷിചേർന്നവരും ഇത് പോലെ കാര്യമെന്തെന്നു വ്യെക്തമായി അറിയാതെയാണ് കേസിൽ പങ്കു ചേർന്നവരാണ് 


തുടർന്ന് കാര്യങ്ങളുടെ വ്യാപ്തി മനസ്സിലായപ്പോൾ തന്നെ ഹർജി പിൻവലിക്കാൻ പ്രേരണ കുമാരി ശ്രമിച്ചിരുന്നു , പക്ഷെ അപ്പോഴേയ്ക്കും കോടതി ഹർജി സീസു ചെയ്തു കഴിഞ്ഞിരുന്നു 


കേസിനെ തുടർന്ന് ജനവികാരം ശക്തമാകുകയും ഇന്ത്യൻ യങ് ലായേഴ്സ് അസോസിയേഷന്റെ പ്രവർത്തകർക്കെതിരെ വധഭീക്ഷണി ഉണ്ടാകുകയും ചെയ്തപ്പോൾ നൗഷാദ് അഹമ്മദ് ഖാനെ രക്ഷിക്കാൻ വേണ്ടി ജനറൽ സെക്രട്ടറി ആയ ഭക്തി പശ്രീജാ സേഥി കേസിൽ ഉറച്ചു നിന്നു , അപ്പോഴേക്കും മറ്റുള്ള സ്ത്രീകൾക്ക് ഹർജി പിൻവലിക്കാൻ സാധിച്ചതുമില്ല 


കേസിൽ സ്ത്രീ പ്രവേശനത്തിനെ എതിർത്ത ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞ ഒരു അഭിപ്രായം ഇതായിരുന്നു , കേസിൽ കക്ഷികളായ സ്ത്രീകളാരും കേരളത്തിൽ നിന്നുള്ളവരോ ശബരിമലയെക്കുറിച്ചോ അവിടുത്തെ ആചാരങ്ങളെ കുറിച്ചോ യാതൊരു അറിവും ഇല്ലാത്തവരോ ആണ്


ഇവിടെ കേസ് നൽകിയിരിക്കുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 14 'റൈറ്റ് ടു ഇക്വാലിറ്റി' , ആർട്ടിക്കിൾ 25 'റിലീജിയസ് ഫ്രീഡം' , തുടങ്ങിയ മതപരമായ അവകാശങ്ങളും സ്ത്രീ സമത്വവും എന്നിങ്ങനെ ആചാരങ്ങളെ കുറിച്ചോ ആരാധനാ രീതികളെ കുറിച്ചോ ചിന്തിക്കാതെ വെറും സാമൂഹ്യ അസമത്വത്തെ ആധാരമാക്കി മാത്രമാണ്


1991 ഇൽ ശബരിമല വിഷയത്തിൽ യുവതി പ്രവേശം തടഞ്ഞ ഹൈക്കോടതി വിധിയിൽ ഭരണഘടനയിലെ ഭാഗങ്ങൾ ശബരിമലയിലെ ആചാരങ്ങളിൽ എങ്ങനെ ബാധിക്കുന്നില്ല എന്ന് വ്യെക്തമായി തന്നെ ജസ്റ്റിസ് പരിപൂർണനും ജസ്റ്റിസ് മാരാരും പറഞ്ഞിട്ടുണ്ട്  


കേസ് കൊടുത്തതിനു പിന്നിൽ ബി ജെ പി ആണ് എന്ന് വരുത്തി തീർക്കാൻ ന്യൂസ് ചാനെൽ 24 കാണിച്ച വ്യഗ്രത പക്ഷെ കേസ് കൊടുത്ത സ്ത്രീകളുമായി ഒരു അഭിമുഖം നടത്തി സംഭവിച്ചതെന്താണ് എന്ന് വ്യെക്തമായി പുറത്തുകൊണ്ടുവരാൻ കാണിച്ചില്ല 


ശബരിമലയെ കുറിച്ച് ഒന്നും അറിയാത്ത ഇന്ത്യൻ യങ് ലായേഴ്സ് അസോസിയേഷൻ എന്ന സംഘടനയും കൂടെ കേസുനല്കിയവരും  ആരുടെ പ്രേരണ മൂലമാണ് കേസ് കൊടുത്ത് എന്ന് അറിയാൻ ഭൂരിപക്ഷ അയ്യപ്പ ഭക്തർക്കും ആഗ്രഹമുണ്ട് , അത് തന്നെയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയും ചോദിച്ചത് 


സത്യസന്ധമായ വിഷയങ്ങൾ നേരോടെ അവതരിപ്പിക്കലാണ്  ഒരു വാർത്ത മാധ്യമം ചെയ്യേണ്ട ധർമം അല്ലാതെ അവിടെന്നും ഇവിടെന്നും വല്ലതും ചുരണ്ടിയെടുത്തു ജനങ്ങളുടെ കണ്ണിൽ മണ്ണുവാരിയിട്ടു പുകമറ സൃഷ്ടിക്കുകയല്ല


ആർസ

No comments:

Post a Comment