മുത്തലാഖ് നിയമ വിരുദ്ധമാക്കിക്കൊണ്ടും അത് ചെയ്യുന്നവർക്ക് ശിക്ഷ വിധിച്ചുകൊണ്ടും ബി ജെ പി യുടെ നേതൃത്വത്തിൽ കേന്ദ്രം അവതരിപ്പിച്ച മുസ്ലിം സ്ത്രീ വിവാഹ അവകാശ ബിൽ 2018 മത വിശ്വാസത്തിനും നിയമങ്ങൾക്കും എതിരെയുള്ള കടന്നു കയറ്റമാണ് എന്ന വ്യാജേന നടത്തുന്ന പ്രചാരണങ്ങളും, ഈ പ്രചാരണങ്ങളെ അനുകൂലിച്ചു പത്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകളും,, കുറച്ചു ദിവസങ്ങളായി കാണുന്നു ,,
സത്യം എന്താണ് എന്നറിയാനുള്ള അവകാശം നമുക്കെല്ലാവർക്കുമുണ്ട് ,,
അത് നമ്മളെ അറിയിക്കാൻ ബാധ്യതയുള്ള പത്ര മാധ്യമങ്ങൾ അതാഗ്രഹിക്കാത്തവർക്കു വേണ്ടി അടിമപ്പണി ചെയ്യുമ്പോൾ ,, നേരിട്ട് ഇങ്ങനെ ഒരു കുറിപ്പെഴുതാതെ വേറെ നിവൃത്തിയില്ല !!
വിവാഹ മോചനത്തിന് ശരിയത് നിയമത്തിൽ പറയുന്ന പേരാണ് 'തലാഖ്'
ഭാരതത്തിൽ ' തലാഖ് ' പലരീതിയിൽ നടത്താവുന്നതാണ്
(1 ) ഭർത്താവു മുഖേന (തലാഖ് - ഉസ് - സുന്നത് & തലാഖ് - ഉൽ - ബിദ്അത്)
(2 ) ഭാര്യ മുഖേന ( തലാഖ് - ഇ - തഫ്‌വിദ്)
(3 ) രണ്ടു പേരും ഒന്നിച്ചു (ഖുല & മുബാരത് )
(4 ) കോടതി മുഖേന ( ലിയാൻ & ഫസ്ഖ് )
ഇതിൽ ഭർത്താവു മുഖേന യുള്ള തലാഖ് ആണ് തർക്ക വിഷയം
ശരിയത് നിയമം അനുസരിച്ചു 'തലാഖ് - ഉസ് - സുന്നത്' അതായതു നിയമാനുസൃത തലാഖ് മാത്രമേ ചെയ്യാൻ പാടുള്ളു
"തലാഖ് - ഉൽ - ബിദ്അത്" എന്നത് നിയമ വിരുദ്ധമാണ് , ശരിയത് നിയമവും ഖുറാനും "തലാഖ് - ഉൽ - ബിദ്അത്" നെ അംഗീകരിക്കുന്നില്ല
'തലാഖ് - ഉസ് - സുന്നത് അതായതു നിയമപരമായ തലാഖ് ചെയ്യുന്നതിനായി രണ്ടു രീതികൾ തുടർന്ന് പോകുന്നു
(1) തലാഖ് - ഇ - എഹ്‌സാൻ
(2) തലാഖ് - ഇ - ഹസൻ
ഇതിൽ "തലാഖ് - ഇ - എഹ്‌സാൻ" ആണ് ഭൂരിപക്ഷ ഇസ്ലാമിക സമൂഹവും പിന്തുടരുന്നത് , ഇതുവഴി ഭർത്താവു തൻറെ ഭാര്യയെ തലാഖ് ചെയ്യണം എന്ന് തീരുമാനിച്ചാൽ ആദ്യം അദ്ദേഹം ഭാര്യയുടെ മുന്നിൽ മൂന്നു പ്രാവശ്യം തലാഖ് ചൊല്ലണം അതായതു " തലാഖ് , തലാഖ് , തലാഖ് " എന്ന് പറയണം , അതിനു ശേഷം "ഇദ്ദത്" കാലാവധിക്കായി കാത്തിരിക്കണം
ഈ "ഇദ്ദത്" കാലാവധി എന്നത് സാധാരണ രീതിയിൽ മൂന്നു മാസമാണ്, ഈ മൂന്നു മാസത്തിനിടയിൽ ഭർത്താവിന് ഭാര്യയുമായി ഒന്നിക്കാനുള്ള അവസരമുണ്ട് ,, ഈ മൂന്നു മാസത്തിനിടയിൽ ഭർത്താവു ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയോ ,, സ്വീകരിക്കുകയോ ചെയ്താൽ തലാഖ് ഒഴിവാകും ,
അതല്ല ഇദ്ദത് കാലാവധി പൂർത്തിയാകും വരെ ഭർത്താവു ഭാര്യയെ സ്വീകരിച്ചില്ലെങ്കിൽ തലാഖ് പൂർത്തിയാകും ,
അതിനു ശേഷം ആ സ്ത്രീയെ പുനർവിവാഹം ചെയ്യണമെങ്കിൽ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ആ ഭർത്താവു വീണ്ടും തലാഖ് ചൊല്ലണം ,
തലാഖ് ചൊല്ലിയതിനു ശേഷം അവർ "ഇദ്ദത്" കാലാവധി പൂർത്തിയാക്കണം, അതിനു ശേഷം പഴയ ഭർത്താവിനെ വിവാഹം ചെയ്യാം, പക്ഷെ ഇപ്പോഴെല്ലാം ഇദ്ദത് കാലാവധിയിൽ ഭാര്യക്ക് തലാഖ് ചൊല്ലിയ ഭർത്താവു ജീവനാംശം (ജീവിക്കാനുള്ള ചിലവ് ) നൽകേണ്ടതുണ്ട്
പക്ഷെ നിർഭാഗ്യവശാൽ ഇന്ത്യയിൽ പിന്തുടരുന്നത് "തലാഖ് - ഉൽ - ബിദ്അത്" ആണ് അതായതു ശരിയത് നിയമത്തിനെതിരായ തലാഖ്
ഈ തലാഖ് മുഖേന ഭർത്താവു തലാഖ് ഉരുവിട്ടതിനു ശേഷം "ഇദ്ദത്" കാലാവധിക്കായി കാത്തിരിക്കാറില്ല,
ഇങ്ങനെ ഇദ്ദത് കാലാവധി പൂർത്തിയാക്കാതെ നടത്തുന്ന തലാഖിനെ ഖുർആനോ ശരിയത് നിയമമോ അംഗീകരിക്കുന്നില്ല
അതുകൊണ്ടു തന്നെ യഥാർത്ഥത്തിൽ ഇസ്ലാം മതനിയമം അംഗീകരിക്കുകയാണ് എങ്കിൽ ഇന്ത്യയിൽ തുടരുന്ന "തലാഖ് - ഉൽ - ബിദ്അത്" നിയമ വിരുദ്ധമാണ് എന്ന് പറയേണ്ടി വരും, നിയമ വിരുദ്ധ മായി ചെയ്യുന്ന കാര്യങ്ങൾക്കു തീർച്ചയായും ശിക്ഷയും വേണം
ഇത്രയേയുള്ളൂ കാര്യം , ഇതാണ് സത്യം !!
എന്നാൽ ഇന്ത്യയിലെ ബഹുപൂരിപക്ഷം മതനിരപേക്ഷ സമൂഹത്തെയും ഇസ്ലാമിക വിശ്വാസികളെയും ഇന്ത്യയിലെ മത രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും ചേർന്ന് പറഞ്ഞു പറ്റിക്കുകയാണ് ,,
ബി ജെ പി കൊണ്ടുവന്ന മുസ്ലിം സ്ത്രീ വിവാഹ അവകാശ ബിൽ 2018 , ഇസ്ലാമിക നിയമങ്ങളിലേക്കുള്ള കടന്നു കയറ്റമല്ല ,, മറിച്ചു ഇസ്ലാമിക നിയമങ്ങളെ അടിസ്ഥാന രൂപത്തിൽ നിലനിർത്താനുള്ള ശക്തമായ ഇടപെടലാണ് !! ഇത് കോടാനുകോടി മുസ്ലിം സ്ത്രീകളുടെയും അവരുടെ അച്ഛനമ്മമാരുടെയും കണ്ണീരൊപ്പാനുള്ള നിയമമാണ്
രഹ്ന ഫത്തിമയും, തൃപ്തി ദേശായിയും, മനീതികളും ഒക്കെ സ്ത്രീ ശാക്തീകരണം നടത്തേണ്ടത് പതിനെട്ടാം പടി കയറിയിട്ടല്ല ,, ഇങ്ങനെയുള്ള മതപരമായ , ആചാരപരമായ, നിയമ വിരുദ്ധമായ തെറ്റുകളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചും , അതിനെയൊക്കെ രാഷ്ട്രീയം നോക്കാതെ നേർവഴി നടത്താൻ കേന്ദ്രം കാണിക്കുന്ന ഈ അർജവത്തെ സർവഥാ പിന്തുണച്ചുമാണ് !!
!! ആർസ !!
No comments:
Post a Comment