എന്താണ് നാഷണൽ ഹെറാൾഡ് കേസ് !! ഒരു ചെറിയ വിവരണം
1930 കളിലാണ് സ്വാതന്ത്ര സമരസേനാനികൾ ചേർന്ന് ജവഹർലാൽ നെഹ്‌റുവിനെ ചെയർമാനാക്കി നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത്,
പ്രവർത്തകർ നല്കിയ സംഭാവനകൾ കൊണ്ട് പത്രം പച്ചപിടിച്ചു, ഒടുവിൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായപ്പോൾ നിയമവിരുദ്ധമായി തന്നെ കോടാനുകോടി വിലമതിക്കുന്ന സർക്കാർ കെട്ടിടങ്ങളും സ്ഥലങ്ങളും പൊതുമുതലും ഒക്കെ നാഷണൽ ഹെറാൾഡ് ൻറെ സ്വത്താക്കി നല്കി കൂടെ ലക്ഷക്കണക്കിന് രൂപയുടെ സർക്കാർ സഹായങ്ങളും ലോണുകളും.
അങ്ങനെ കൊണ്ഗ്രെസ്സ് പാർട്ടി വളർന്നതിനൊപ്പം നാഷണൽ ഹെറാൾഡ് എന്ന പത്രസ്ഥാപനവും തഴച്ചങ്ങു വളർന്നു, വർഷങ്ങൾ കഴിഞ്ഞപ്പോൾ നാഷണൽ ഹെറാൾഡ് ൻറെ ആസ്ഥി 5000 കോടി രൂപയിലധികമായി, ഇതിൽ ഡൽഹിയിലെ ബഹാദൂർ ഷാ സഫർ മാർഗിൽ സ്ഥിതിചെയ്യുന്ന, പാസ്പോർട്ട് ഓഫീസ് ഉൾപ്പടെ പല ഓഫീസുകളും വാടകയ്ക്ക് എടുത്തിരിക്കുന്ന 11 നിലകളുള്ള ഫ്ലാറ്റ് സമുച്ചയവും ഉൾപ്പെടും, (ഹെറാൾഡ് ഹൌസ് എന്ന ഈ കെട്ടിടത്തിനു കിട്ടുന്ന മാസ വാടക 60 ലക്ഷത്തിനു മേലെ യാണ് )
2000 - 2001 കാലഘട്ടം ആയപ്പോഴേയ്ക്കും നാഷണൽ ഹെറാൾഡ് 90 കോടി രൂപയുടെ വ്യവസായ നഷ്ടം രേഖപ്പെടുത്തി . . .
ഇനിയാണ് കഥ . . .
90 കോടി രൂപ വ്യവസായ നഷ്ടത്തിലായ (അപ്പോഴും 5000 കോടിയുടെ ആസ്ഥി അത് പോലെ തന്നെ ഉണ്ട്) നാഷണൽ ഹെറാൾഡിനെ 'യങ്ങ് ഇന്ത്യ Ltd ' എന്ന ഒരു പുതിയ കമ്പനിക്കു വില്ക്കാനായി നാഷണൽ ഹെറാൾഡിൻറെ ഡയറക്ട൪ മാരായ സോണിയയും രാഹുലും മോത്തിലാൽ വോറയും കൂടി തീരുമാനിക്കുന്നു,
'യങ്ങ് ഇന്ത്യ Ltd ' മായുള്ള വില്പ്പനക്കരാർ പ്രകാരം നാഷണൽ ഹെറാൾഡിൻറെ ഇപ്പോഴുള്ള 90 കോടി കടം വീട്ടുന്നതിനായി ആ പണം 'യങ്ങ് ഇന്ത്യ Ltd ' നാഷണൽ ഹെറാൾഡിൻറെ ഡയറക്ട൪ മാർക്ക് നൽകണം, അതോടെ 5000 കോടി ആസ്തിയുള്ള നാഷണൽ ഹെറാൾഡ് യങ്ങ് ഇന്ത്യ Ltd നു സ്വന്തം,
ഞെട്ടാൻ വരട്ടെ . . .
ആരാണ് ഈ 90 കോടി കൊടുത്തു 5000 കോടി നേടിയ യങ്ങ് ഇന്ത്യ Ltd ൻറെ മുതലാളി മാർ...., വേറെ ആര്!! അതേ സോണിയയും, രാഹുലും, വോറയും പിന്നെ ഓസ്കാർ ഫെർണാണ്ടസും
തീർന്നില്ല . . .
നാഷണൽ ഹെറാൾഡ് വാങ്ങാനുള്ള 90 കോടി "യങ്ങ് ഇന്ത്യ Ltd " നു ആര് കൊടുത്തു, വേറെ ആര് അവർക്കത് കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും ലോണ്‍ ആയിട്ട് കിട്ടി, ഈ ലോണ്‍ പാർട്ടിയിൽ നിന്നും അനുവദിച്ചു കൊടുത്തതാരാ ... വേറെ ആര് പാർട്ടി ട്രേഷറർ ആയ മോത്തിലാൽ വോറ,
ഇനിയാണ് ട്വിസ്റ്റ് ...
അടുത്ത ദിവസം കൊണ്ഗ്രെസ്സ് പാർട്ടി ഒരു മീറ്റിംഗ് വിളിച്ചു ചേർത്തു പങ്കെടുത്തവർ സോണിയ, രാഹുൽ, ഓസ്കാർ & വോറ
മീറ്റിംഗ്ൻറെ അജണ്ട ഇതായിരുന്നു..."നാഷണൽ ഹെറാൾഡ് കോണ്ഗ്രസ് പാർട്ടിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് ഈ 90 കോടി ലോണ്‍ കൊടുത്തത് എഴുതി ത്തള്ളണം,"
അപേക്ഷിച്ചവരും അംഗീകരിക്കേണ്ടവരും ഒരേ ആൾക്കാരായതുകൊണ്ട് 90 കോടി എഴുതിത്തള്ളാനുള്ള തീരുമാനം ഉടൻ തന്നെ ഉണ്ടായി
എങ്ങനെയുണ്ട്??? ശ്യൂന്യതയിൽ നിന്നും 5000 കോടി ഉണ്ടാക്കിയെടുത്ത മാജിക്?
പാവം . . . കൊണ്ഗ്രെസ്സ് പാർട്ടിയിൽ അത്യാവേശത്തോടെ കടിച്ചു തൂങ്ങിക്കിടന്നു ചോര നീരാക്കി കഷ്ടപ്പെടുന്ന സാധാരണ കാരന്മാരായ പാർട്ടി പ്രവർത്തകന്മാരായ മണ്ടന്മാർ ഇത് വല്ലതും അറിയുന്നുണ്ടാവോ ആവോ ?????
നാടോ മൊത്തം കട്ട് മുടിച്ചു, ഇനി തീരുന്നതിനു മുൻപ് പാർട്ടിയുടെതെന്നു പറയുന്ന പൊതുസ്വത്ത് കൂടി കട്ടുമുടിച്ചിട്ടു പോകാനുള്ള പുറപ്പാടാണ്,
എന്നിട്ട് കേസിന് കോടതിയിൽ ചെല്ലാൻ പറഞ്ഞപ്പോ പാർല മെന്റിൽ കിടന്നു കാക്കാരിശി നാടകം കളിക്കുന്നു,
ഇന്ത്യ യുടെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചിന്തി മരിച്ച ലക്ഷക്കണക്കിന് സമരസേനാനികളുടെ ചോര വിറ്റ കാശല്ലേ ? ജയിലഴി കാണിക്കാതെ ദൈവം വിട്ടുകളയൂല്ല!!
ഈ കേസിൽ അകത്താകും എന്ന് അമ്മച്ചിക്കും മോനും നല്ല ഉറപ്പാണ് , അതല്ലേ പാർലമെന്റിനുള്ളിൽ ഈ സർക്കസ്സ്.
------------------------------
published on 15 dec 2015
No comments:
Post a Comment